+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആധാറിലെ പേര് മാറ്റണം; പ്രതിരോധ മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ചാടിയ യുവാവ് അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര പ്ര​തി​രോ​ധമ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ വാ​ഹ​നവ്യൂ​ഹ​ത്തി​ലേ​ക്ക് യു​വാ​വി​ന്‍റെ ക​ട​ന്നു ക​യ​റ്റം. പാ​ർ​ല​മെ​ന്‍റി​ന​ടു​ത്ത് വി​ജ​യ് ചൗ​ക്കി​ൽ ഇ​ന്ന​ലെ ഒ​ന്ന​ര​യോ​ടെ​യാ​ണ്
ആധാറിലെ പേര് മാറ്റണം; പ്രതിരോധ മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ചാടിയ യുവാവ് അറസ്റ്റിൽ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര പ്ര​തി​രോ​ധമ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ വാ​ഹ​നവ്യൂ​ഹ​ത്തി​ലേ​ക്ക് യു​വാ​വി​ന്‍റെ ക​ട​ന്നു ക​യ​റ്റം. പാ​ർ​ല​മെ​ന്‍റി​ന​ടു​ത്ത് വി​ജ​യ് ചൗ​ക്കി​ൽ ഇ​ന്ന​ലെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ധാ​ർ കാ​ർ​ഡി​ലു​ള്ള ത​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് 35 വ​യ​സു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശ് കു​ശി​ന​ഗ​ർ സ്വ​ദേ​ശി വി​ശ്വം​ഭ​ർ​ദാ​സ് ഗു​പ്ത വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്കു ചാ​ടി​ക്ക​യ​റി​യ​ത്.

സെ​ഡ് പ്ല​സ് കാ​റ്റ​ഗ​റി​ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ​ന്ത്രി​യു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന ആ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്കു ചാ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

ആ​ധാ​റി​ലെ ത​ന്‍റെ പേ​ര് തി​രു​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ട് പ്ര​ശ്നം അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​യാ​ളെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.