സെന്റ് എഫ്രേംസിനു കിരീടം
11:55 PM Dec 03, 2019 | Deepika.com
കോഴിക്കോട്: അഞ്ചാമത് കല്യാണ്‍ കേന്ദ്ര ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗം കിരീടം മാന്നാനം സെന്റ് എഫ്രേംസിന്. കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസിനെ 63-24നു കീഴടക്കിയാണ് എഫ്രേംസ് കിരീടം നേടിയത്.