![ജെഡി-എസുമായുള്ള സഖ്യം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു സിദ്ധരാമയ്യ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773438/full.jpg)
ബംഗളൂരു: കർണാടകയിൽ ബിജെപി ഭൂരിപക്ഷമില്ലാതാകുന്ന സാഹചര്യമുണ്ടായാൽ ജെഡി-എസുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുന്ന കാര്യം കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ജെഡി-എസുമായി സഖ്യമുണ്ടാക്കുന്നതിന് എതിരല്ലെന്നു നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണു സിദ്ധരാമയ്യയുടെ പ്രസ്താവന.
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡി-എസും തമ്മിൽ രഹസ്യധാരണയില്ലെന്നും ഇരു പാർട്ടികളും പരസ്പരം മത്സരിക്കുകയാണെന്നും സിദ്ധരാമയ്യ നേരത്തെ മൈസുരുവിൽ പറഞ്ഞിരുന്നു. ഡിസംബർ ഒന്പതിനു നല്ല വാർത്ത പുറത്തുവരുമെന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കോൺഗ്രസ് 15 സീറ്റിലും വിജയിക്കുമെന്നാണു ഖാർഗെ ഉദ്ദേശിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 15 സീറ്റുകളിൽ ആറെണ്ണത്തിലെങ്കിലും വിജയിച്ചില്ലെങ്കിൽ ബി.എസ്. യെദിയൂരപ്പ സർക്കാരിനു ഭൂരിപക്ഷമില്ലാതാകും.