![ബിഹാറിലും കർണാടകത്തിലും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773440/full.jpg)
ബക്സർ/ബംഗളൂരു: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ബിഹാറിലും കർണാടകയിലും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി. ബക്സറിൽ വെടിവച്ചും കലബുർഗിയിൽ ശ്വാസംമുട്ടിച്ചുമാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയത്.
ബക്സറിൽ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണു കണ്ടെടുത്തത്. കലബുർഗിയിൽ കുളത്തിനുസമീപത്തുനിന്നാണ് ഒന്‍പതുവയസുള്ള പെൺകുട്ടിയുടെ ചോരയിൽകുളിച്ച മൃതദേഹം കണ്ടെത്തിയത്. കലബുർഗിയിലെ സുലേപേട്ടിൽ കുട്ടിയുടെ പ്രദേശവാസിയായ മുപ്പത്തിനാലുകാരനെ പോലീസ് ഇന്നലെ പിടികൂടി. ചോക്കലേറ്റ് വാങ്ങിക്കൊടുത്തശേഷം കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.