![കാർ തോട്ടിലേക്കു മറിഞ്ഞ് മലയാളി മരിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773445/full.jpg)
കോയമ്പത്തൂർ: ധാരാപുരത്ത് കാർ നിയന്ത്രണംവിട്ട് തോട്ടിലേക്കു മറിഞ്ഞു മലയാളി മരിച്ചു. മൂവാറ്റുപുഴ സ്വദേശി സുബ്രഹ്മണ്യം (47) ആണ് മരിച്ചത്. ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനു പൊള്ളാച്ചിയിൽനിന്നു ധാരാപുരംവഴി കൊടുമുടിയിലേക്കു പോകുന്നതിനിടെ നെഗമം സുന്ദരകൗണ്ടന്നൂരിൽ സുബ്രഹ്മണ്യം സഞ്ചരിച്ച കാർ സമീപത്തെ തോട്ടിലേക്കു മറിയുകയായിരുന്നു. കാറിൽ കുടുങ്ങിയ സുബ്രഹ്മണ്യം സംഭവസ്ഥലത്തുതന്നെ മരിച്ചു. നെഗമം പോലീസും പൊള്ളാച്ചി അഗ്നിശമനസേനയും ചേർന്ന് കാർ പുറത്തെടുത്തു.