![ജനജാഗ്രതായാത്ര വിവാദമാക്കാനുള്ള ശ്രമം നിർഭാഗ്യകരം: പി.ടി.എ. റഹീം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
താമരശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തുന്ന ജനജാഗ്രതായാത്രയെ കുപ്രചാരണങ്ങളിലൂടെ വിവാദത്തിലാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം നിർഭാഗ്യകരമാണെന്ന് നാഷണൽ സെക്കുലർ കോണ്‍ഫറൻസ് സംസ്ഥാന പ്രസിഡന്റ് പി.ടി.എ. റഹീം എംഎൽഎ.
ദേശീയ നേതാക്കളെയും മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ബിജെപി നടത്തിയ ജനരക്ഷായാത്രയുടെ പരാജയം ചർച്ചചെയ്യപ്പെടാതിരിക്കാൻ സംഘ്പരിവാർ ആസൂത്രിതമായി നടത്തുന്ന പ്രചാരണം ഏറ്റെടുക്കുന്നതിൽ ന്യൂനപക്ഷ സമുദായ സംഘടനകളും മാധ്യമങ്ങളും മത്സരിക്കുന്നത് ഖേദകരമാണ്.
എൽഡിഎഫ് ജാഥയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് മുന്നിട്ടിറങ്ങുകയാണ് ന്യൂനപക്ഷ സംഘടനകൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.