ന്യൂഡൽഹി: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പിലാക്കണമെന്നും ദർശനത്തിന് എത്തുന്നവരുടെ പ്രായപരിശോധന നടത്തുന്ന പോലീസ് നടപടി നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി. പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ളവരെ തടയുന്നതിനെതിരേ ഉചിതമായ നടപടി സ്വീകരിക്കണം. ശബരിമലയിൽ എത്തുന്ന യുവതികൾക്ക് പൂർണ സുരക്ഷ നൽകാൻ സർക്കാരിനു നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ദർശനം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും പ്രായഭേദമന്യേ ശബരിമലയിൽ പോകാനുള്ള സാഹചര്യമൊരുക്കണം. ഇപ്പോൾ പോലീസ് നടത്തുന്ന പ്രായപരിശോധന ഉടൻ നിർത്താൻ നിർദേശിക്കണം. ആചാരത്തിന്റെ പേരിൽ യുവതികളെ തടയുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. ഇവരെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കണമെന്നും ബിന്ദു അമ്മിണി ഹർജിയിൽ ആവശ്യപ്പെടുന്നു.