+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരട്: അറ്റോർണി ജനറലിന് എതിരേയുള്ള ഹർജി തള്ളി

ന്യൂ​ഡ​ൽ​ഹി: മ​ര​ടി​ലെ ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ അ​നു​മ​തി വൈ​കി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലി​നെ​തി​രേ ന​ൽ
മരട്: അറ്റോർണി ജനറലിന്  എതിരേയുള്ള ഹർജി തള്ളി
ന്യൂ​ഡ​ൽ​ഹി: മ​ര​ടി​ലെ ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ അ​നു​മ​തി വൈ​കി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ളു​ടെ വി​ഷ​യം നി​ര​വ​ധി ത​വ​ണ പ​രി​ഗ​ണി​ച്ച​താ​ണെ​ന്നും ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത് പ​രി​ഹ​സി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്, ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ ഭ​ട്ട്, എ​റ​ണാ​കു​ളം മു​ൻ ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫ​റു​ള്ള തു​ട​ങ്ങി എ​ട്ട് പേ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കോ​ട​തി​യ​ല​ക്ഷ്യ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഫ്ളാ​റ്റ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. ഇ​തി​ന് അ​നു​മ​തി ന​ൽ​കാ​ൻ അ​റ്റോ​ർ​ണി ജ​ന​റ​ലി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് പ്ര​ത്യേ​കം ന​ൽ​കി​യ അ​പേ​ക്ഷ​ക​ളി​ലൂ​ടെ ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം ഫ്ളാ​റ്റി​ലെ റി​ത ശ​ശി​ധ​ര​ൻ, മെ​റീ​ന ജോ​ർ​ജ്, എം.​എ​ൽ. ജോ​ർ​ജ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.