![അയോധ്യ: പുനഃപരിശോധനാ ഹർജിയുമായി ജംഇയ്യത്തുൾ ഉലമ ഹിന്ദ്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13757578/full.jpg)
ന്യൂഡൽഹി: അയോധ്യയിലെ തർക്ക ഭൂമി ക്ഷേത്രം പണിയുന്നതിനായി വിട്ടുനൽകിയ ഉത്തരവിനെതിരേ മുസ്ലിം കക്ഷിയായ ജംഇയ്യത്തുൾ ഉലമ ഹിന്ദ് സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകി.
ബാബ്റി മസ്ജിദ് പൊളിച്ചത് നിയമവിരുദ്ധമായി കണ്ടെത്തിയ കോടതി, ആ അപരാധം ക്ഷമിച്ചിരിക്കുകയാണെന്നും അത് നീതി നിഷേധമാണെന്നും ഹർജിക്കാർ പറയുന്നു. പള്ളി പണിയുന്നതിനായി വെറെ സ്ഥലം മുസ്ലിം കക്ഷികളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി തർക്ക ഭൂമിക്കു പകരം നൽകാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.