മെഡൽ പ്രതീക്ഷയുമായി കേരളത്തിനു വേണ്ടി മൂന്ന് താരങ്ങൾ ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്. 81 പ്ലസ് ഹെവി വെയ്റ്റ് വിഭാഗത്തിൽ പി.എം. അനശ്വരയും 75 കിലോ വിഭാഗത്തിൽ ശീതൾ ഷാജിയും 81 കിലോ വിഭാഗത്തിൽ കെ.എ. ഇന്ദ്രജയുമാണ് റിംഗിൽ ഇറങ്ങുന്നത്. 10 മലയാളി താരങ്ങളാണ് ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മത്സരിക്കുന്നത്. അനന്യ എസ്. ദാസ് (51 കിലോ), അഞ്ജു സാബു (48 കിലോ), നിസി ലെയ്സി തമ്പി (54 കിലോ), ആർ.കെ. സിൻഷ (57 കിലോ), ദിവ്യ ഗണേശ് (60 കിലോ), അൻസുമോൾ ബെന്നി (64) എന്നിവരാണ് കേരളത്തിനുവേണ്ടി മത്സരിക്കുന്ന മറ്റ് വനിതകൾ.
2004 ൽ കൊല്ലത്ത് നടന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ കേരളത്തിനായിരുന്നു കിരീടം. 2010 ൽ തൃശൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരളം രണ്ടാം സ്ഥാനം നേടിയിരുന്നു. ഇത്തവണ കണ്ണൂർ ആതിഥ്യം വഹിക്കുമ്പോൾ വിജയപ്രതീക്ഷയിൽ ആണ് കേരള ടീം. ദേശീയ ടീമുകളെ പരിശീലിപ്പിച്ച ബിജിലാൽ, മനോജ് കുമാർ, പ്രേംനാഥ് എന്നിവരാണ് കേരള പരിശീലകർ. ബോക്സിംഗ് ചാമ്പ്യനായ കെ.സി. ലേഖയുടെ മേൽനോട്ടവും ടീമിനുണ്ട്.
ഇന്നും കേരളത്തിനു പ്രതീക്ഷ
12:05 AM Dec 03, 2019 | Deepika.com