കാഠ്മണ്ഡു: 13-ാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടു. ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ മൂന്ന് സ്വർണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ ഇന്ത്യ 14 മെഡൽ സ്വന്തമാക്കി. ട്രയാത്തലണ്‍ പുരുഷ വിഭാഗത്തിൽ ആദർശ് എം.എൻ. സിനിമോൾ, തയ്ക്വാണ്ടോ പെയറിൽ ഗൗരവ് സിംഗ് - ഹർഷ സിൻഹ, തയ്ക്വാണ്ടോ പുരുഷ ടീം വിഭാഗങ്ങളിലാണ് ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടങ്ങൾ.
ഇന്ത്യ x പാക് ഫൈനൽ
വോളിബോളിൽ ഇരട്ട സ്വർണം പ്രതീക്ഷിച്ച് ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ ഇന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങും. പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ എതിരാളി പാക്കിസ്ഥാനാണ്. വനിതാ വിഭാഗം ഫൈനലിൽ ഇന്ത്യയുടെ എതിരാളി ആതിഥേയരായ നേപ്പാളാണ്.
ഇന്ത്യക്കു മൂന്ന് സ്വർണം
12:05 AM Dec 03, 2019 | Deepika.com