കളത്തിൽനിന്നു കല്യാണമണ്ഡപത്തിലേക്ക്
12:04 AM Dec 03, 2019 | Deepika.com
മുംബൈ: സയ്യീദ് മുഷ്താഖ് അലി ട്വന്റി-20യിൽ കർണാടകയെ വിജയത്തിലേക്കു നയിച്ച ഇന്നിംഗ്സിനു (45 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 60 നോട്ടൗട്ട്) മനീഷ് പാണ്ഡെ നേരെ പോയത് കല്യാണമണ്ഡപത്തിലേക്ക്. ഞായറാഴ്ച സൂററ്റിൽ നടന്ന ഫൈനലിനുശേഷം മുംബൈയിലെത്തിയ മനീഷ് പാണ്ഡെ ചലച്ചിത്ര താരം ആശ്രിത ഷെട്ടിയുടെ കഴുത്തിൽ മിന്നുകെട്ടി. തമിഴ് ചിത്രങ്ങളിലൂടെ ആരാധകർക്ക് സുപരിചിതയാണ് ആശ്രിത. മനീഷ് പാണ്ഡെ ഇന്ത്യക്കായി 23 ഏകദിനങ്ങളും 32 ട്വന്റി-20 യും കളിച്ചിട്ടുണ്ട്.