![നാന പഠോളെ മഹാരാഷ്ട്ര സ്പീക്കർ, ഫഡ്നാവിസ് പ്രതിപക്ഷ നേതാവ്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13743552/full.jpg)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി കോൺഗ്രസിലെ നാന പഠോളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥി കിസാൻ കാത്തോഡ് പത്രിക പിൻവലിച്ചതോടെയാണ് പഠോളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. അഞ്ചാം തവണയാണ് ഫഡ്നാവിസ് നിയമസഭയിലേക്കു വിജയിച്ചത്.
വിദർഭയിലെ സകോളി മണ്ഡലത്തിൽനിന്നു നിയമസഭയിലെത്തിയ നാന പഠോളെ ബിജെപിയിൽനിന്നു രാജിവച്ചാണു കോൺഗ്രസിലെത്തിയത്. കോൺഗ്രസിലൂടെയായിരുന്നു ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 199, 2004, 2009, 2019 തെരഞ്ഞെടുപ്പുകളിൽ ഇദ്ദേഹം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ദേവേന്ദ്രല ഫഡ്നാവിസിന്റെ ഉറ്റ അനുയായി ആയ പരിണയ് ഫുക്കേയെ ആണു പഠോളെ പരാജയപ്പെടുത്തിയത്.