![അഗ്നി-3 രാത്രിവിക്ഷേപണം പരാജയപ്പെട്ടു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13743311/full.jpg)
ന്യൂഡൽഹി: അഗ്നി-3 ബാലിസ്റ്റിക് മിസൈലിന്റെ രാത്രിയിലെ വിക്ഷേപണം പരാജയപ്പെട്ടു. ശനിയാഴ്ച രാത്രി ഒഡീഷ തീരത്തുനിന്നാണ് സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് (എസ്എഫ്സി) ഇതു പരീക്ഷിച്ചത്. ഇതാദ്യമായിരുന്നു രാത്രി പരീക്ഷണം.
ഒന്നര ടൺ വരെയുള്ള അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് അഗ്നി-3. ദൂരപരിധി 3,500 കിലോമീറ്റർ. 2800 കിലോമീറ്റർ അകലെ ലക്ഷ്യത്തിലേക്കു തൊടുത്ത മിസൈൽ 115 കിലോമീറ്റർ ചെന്നപ്പോൾ ദിശയിൽനിന്നു മാറിയെന്നു “ദ പ്രിന്റ്’’ റിപ്പോർട്ട് ചെയ്തു. തുടർന്നു മിസൈലിനെ നശിപ്പിച്ചു.
മൂന്നു സേനാവിഭാഗങ്ങളും ചേർന്നതാണ് അണ്വായുധങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രത്യേക ഗ്രൂപ്പായ എസ്എഫ്സി. പ്രതിരോധ ഗവേഷണ വികസനസംഘടന (ഡിആർഡിഒ) രൂപകല്പന ചെയ്തതാണ് അഗ്നി-3. പ്രതിരോധസേനയിലേക്കു ചേർത്ത മിസൈലിന്റെ പരാജയത്തെപ്പറ്റി വിശദമായ അന്വേഷണം തുടങ്ങി.