ഫ്രാ​​ൻ​​സ്, പോ​​ർ​​ച്ചു​​ഗ​​ൽ, ജ​​ർ​​മ​​നി ഒ​​രു ഗ്രൂ​​പ്പി​​ൽ!

12:58 AM Dec 02, 2019 | Deepika.com
ബു​​ച്ചാ​​റെ​​സ്റ്റ് (റു​​മാ​​നി​​യ): 2020 യൂ​​റോ ക​​പ്പി​​ൽ സൂ​​പ്പ​​ർ ടീ​​മു​​ക​​ളാ​​യ ഫ്രാ​​ൻ​​സ്, പോ​​ർ​​ച്ചു​​ഗ​​ൽ, ജ​​ർ​​മ​​നി എ​​ന്നി​​വ ഒ​​രു ഗ്രൂ​​പ്പി​​ൽ. 2018 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഫ്രാ​​ൻ​​സി​​ന് യൂ​​റോ ക​​പ്പുകൂടി സ്വ​​ന്ത​​മാ​​ക്കാ​​ൻ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ മു​​ത​​ൽ വി​​യ​​ർ​​പ്പൊ​​ഴു​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നു ചു​​രു​​ക്കം. ഗ്രൂ​​പ്പ് എ​​ഫി​​ലാ​​ണ് ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ ചാ​​ന്പ്യ​ന്മാ​​രാ​​യ പോ​​ർ​​ച്ചു​​ഗ​​ലും മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ഫ്രാ​​ൻ​​സും ജ​​ർ​​മ​​നി​​യും ഉ​​ൾ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ 2020 യൂ​​റോ ക​​പ്പി​​ലെ മ​​ര​​ണ​​ഗ്രൂ​​പ്പാ​​യി എ​​ഫ് മാ​​റി. ഇ​​തോ​​ടെ പോ​​ൾ പോ​​ഗ്ബ x ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ഹെ​​വി​​വെ​​യ്റ്റ് താ​​ര​​പോ​​രാ​​ട്ട​​ത്തി​​നും വ​​ഴി​​യൊ​​രു​​ങ്ങി.

12 രാ​​ജ്യ​​ങ്ങ​​ളി​​ലെ 12 ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​യാ​​ണ് 2020 യൂ​​റോ​​ക​​പ്പ് ന​​ട​​ക്കു​​ക എ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്. ഇംഗ്ലണ്ട്, ജ​​ർ​​മ​​നി, അ​​സ​​ർ​​ബൈ​​ജാ​​ൻ, റ​​ഷ്യ, ഇ​​റ്റ​​ലി, ഡെ​ന്മാ​​ർ​​ക്ക്, റു​​മാ​​നി​​യ, ഹോ​​ള​​ണ്ട്, റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് അ​​യ​​ർ​​ല​​ൻ​​ഡ്, സ്പെ​​യി​​ൻ, ഹം​​ഗ​​റി, സ്കോ​​ട്ട്‌ലൻ​​ഡ് എ​​ന്നി​​വ​​യാ​​ണ് 2020 യൂ​​റോ ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ക. ജൂ​​ണ്‍ 12 മു​​ത​​ൽ ജൂ​​ലൈ 12വ​​രെ​​യാ​​ണ് പോ​​രാ​​ട്ട​​ങ്ങ​​ൾ. പ്ലേ ​​ഓ​​ഫി​​ലൂ​​ടെ നാ​​ല് ടീ​​മു​​ക​​ൾ​​ക്ക് കൂ​​ടി ഫൈ​​ന​​ൽ​​സി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടാം.

ഗ്രൂ​​പ്പ് എ: ​​തു​​ർ​​ക്കി, ഇ​​റ്റ​​ലി, വെ​​യ്ൽ​​സ്, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്
ഗ്രൂ​​പ്പ് ബി: ​​ഡെ​ന്മാ​​ർ​​ക്ക്, ഫി​​ൻ​​ല​​ൻ​​ഡ്, ബെ​​ൽ​​ജി​​യം, റ​​ഷ്യ
ഗ്രൂ​​പ്പ് സി: ​​ഹോ​​ള​​ണ്ട്, യു​​ക്രെ​​യ്ൻ, ഓ​​സ്ട്രി​​യ, പ്ലേ ​​ഓ​​ഫ് ജേ​​താ​​ക്ക​​ൾ
ഗ്രൂ​​പ്പ് ഡി: ​​ഇം​​ഗ്ല​ണ്ട്, ക്രൊ​​യേ​​ഷ്യ, ചെ​​ക്, പ്ലേ ​​ഓ​​ഫ് ജേ​​താ​​ക്ക​​ൾ
ഗ്രൂ​​പ്പ് ഇ: ​​സ്പെ​​യി​​ൻ, സ്വീ​​ഡ​​ൻ, പോ​​ള​​ണ്ട്, പ്ലേ ​​ഓ​​ഫ് ജേ​​താ​​ക്ക​​ൾ
ഗ്രൂ​​പ്പ് എ​​ഫ്: ഫ്രാ​​ൻ​​സ്, പോ​​ർ​​ച്ചു​​ഗ​​ൽ, ജ​​ർ​​മ​​നി, പ്ലേ ​​ഓ​​ഫ് ജേ​​താ​​ക്ക​​ൾ