യാ​​സി​​ർ ഷാ​​യ്ക്ക് സെ​​ഞ്ചു​​റി

12:58 AM Dec 02, 2019 | Deepika.com
അ​​ഡ്‌​ലെ​യ്ഡ്: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ പാ​​ക്കി​​സ്ഥാ​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ താ​​ര​​മാ​​യ​​ത് എ​​ട്ടാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ യാ​​സി​​ർ ഷാ. 113 ​​റ​​ണ്‍​സു​​മാ​​യി യാ​​സി​​ർ ഷാ ​​ഒ​​റ്റ​​യാ​​നാ​​യി ചെ​​റു​​ത്തു​​നി​​ന്നെ​​ങ്കി​​ലും പാ​​ക്കി​​സ്ഥാ​​ൻ 302നു ​​പു​​റ​​ത്താ​​യി. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ മൂ​​ന്നി​​ന് 589നെ​​തി​​രേ തു​​ട​​ർ​​ന്ന് ഫോ​​ളോ ഓ​​ണ്‍ ചെ​​യ്ത പാ​​ക്കി​​സ്ഥാ​​ൻ മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 39 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.

2006നു​​ശേ​​ഷം എ​​ട്ടാം ന​​ന്പ​​റി​​ൽ പാ​​ക്കി​​സ്ഥാ​​നാ​​യി സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ താ​​ര​​മാ​​ണ് യാ​​സി​​ർ ഷാ. ​​14.06 ആ​​യി​​രു​​ന്നു യാ​​സി​​ർ ഷാ​​യു​​ടെ ബാറ്റിംഗ് ശ​​രാ​​ശ​​രി. ടെ​​സ്റ്റ് സെ​​ഞ്ചു​​റി ചരിത്രത്തിലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ ര​​ണ്ടാ​​മ​​ത്തെ ശ​​രാ​​ശ​​രി​​യാ​​ണി​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് 66 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.എ​​ട്ടാം ന​​ന്പ​​റു​​കാ​​ര​​ൻ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ സെ​​ഞ്ചു​​റി നേ​​ടു​​ന്ന​​ത് ഇ​​ത് ഏ​​ഴാം ത​​വ​​ണ​​യാ​​ണ്. 2017ൽ ​​ഇ​​ന്ത്യ​​യു​​ടെ വൃ​​ദ്ധി​​മാ​​ൻ സാ​​ഹ​​യാ​​ണ് അ​​വ​​സാ​​ന​​മാ​​യി ഓ​​സീ​​സി​​നെ​​തി​​രേ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 2006ൽ ​​ഇ​​ന്ത്യ​​ക്കെ​​തി​​രേ ക​​മ്രാ​​ൻ അ​​ക്മ​​ൽ എ​​ട്ടാം ന​​ന്പ​​റി​​ലെ​​ത്തി സെ​​ഞ്ചു​​റി നേ​​ടി​​യി​​രു​​ന്നു.