ചെപ്തേഗിക്ക് ലോക റിക്കാർഡ്
12:58 AM Dec 02, 2019 | Deepika.com
വലൻസിയ: ഉഗാണ്ടയുടെ ജോഷ്വ ചെപ്തേഗി 10 കിലോമീറ്റർ റോഡിൽ ലോക റിക്കാർഡ് കുറിച്ചു. നിലവിലെ 10,000 മീറ്റർ ലോക ചാന്പ്യനും ഐഎഎഫ് ലോക ക്രോസ് ചാന്പ്യൻഷിപ്പിൽ ജേതാവുമാണ് ചെപ്തേഗി. 2010ൽ കെനിയയുടെ ലിയോനാർഡ് കൊമൻ കുറിച്ച 26 മിനിറ്റ് 44 സെക്കൻഡ് എന്ന റിക്കാർഡാണ് ഇരുപത്തിമൂന്നുകാരനായ ചെപ്തേഗി മറികടന്നത്. 26 മിനിറ്റ് 38 സെക്കൻഡിൽ ഉഗാണ്ടൻ താരം മത്സരം പൂർത്തിയാക്കി.