യുവന്റസിനു സമനില
12:58 AM Dec 02, 2019 | Deepika.com
ടുറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ പോയിന്റ് നിലയിൽ ഒന്നാമതുള്ള യുവന്റസ് ക്രിസ്റ്റ്യനോ റൊണാൾഡോയുടെ പെനൽറ്റി (69) ഗോളിലൂടെ സസോളോയ്ക്കെതിരേ 2-2 സമനില പിടിച്ചു. ലിയോനാർഡോ ബൊനൂച്ചിയിലൂടെ (20) മുന്നിലെത്തിയ യുവന്റസിനെ ജെറെമി ബോഗ (22), ഫ്രാൻസെസ്കോ കപുതൊ (47) എന്നിവരിലൂടെ സസോളോ പിന്നിലാക്കി. റൊണാൾഡോയുടൈ പെനൽറ്റി ആതിഥേയരുടെ മാനം കാത്തു.