വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ന്യൂ ഓർലിയൻസ് നഗരത്തിൽ ഇന്നലെ അക്രമി നടത്തിയ വെടിവയ്പിൽ 11 പേർക്കു പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമിയാണെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തെന്നു പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.