+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെറ്ററിനറി ഡോക്ടറുടെ കൊലപാതകം: വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി

ഹൈദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​രി​​​യാ​​​യ വ​​​നി​​​താ വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​റെ കൂ​​​ട്ട മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​
വെറ്ററിനറി ഡോക്ടറുടെ കൊലപാതകം: വിചാരണയ്ക്ക്  ഫാസ്റ്റ് ട്രാക്ക് കോടതി
ഹൈദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​രി​​​യാ​​​യ വ​​​നി​​​താ വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​റെ കൂ​​​ട്ട മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ​​​ശേ​​​ഷം തീ ​​​കൊ​​​ളു​​​ത്തി കൊ​​​ന്ന കേ​​സി​​ൽ വി​​ചാ​​ര​​ണ​​യ്ക്കാ​​യി ഫാ​​സ്റ്റ് ട്രാ​​ക്ക് കോ​​ട​​തി സ്ഥാ​​പി​​ക്കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ർ റാ​​വു ഉ​​ത്ത​​ര​​വി​​ട്ടു. നി​​ഷ്ഠു​​ര സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ക്കാ​​ത്ത​​തി​​ൽ റാ​​വു​​വി​​നെ​​തി​​രേ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ രം​​ഗ​​ത്തു​​വ​​ന്നി​​രു​​ന്നു.

കേ​​​സി​​​ലെ നാ​​​ലു പ്ര​​​തി​​​ക​​​ളെും ചെ​​ർ​​ല​​പ​​ള്ളി സെ​​ൻ‌​​ട്ര​​ൽ ജ​​യി​​ലി​​ലെ അ​​തീ​​വ സു​​ര​​ക്ഷാ സെ​​ല്ലി​​ല​​ട​​ച്ചു. ഇ​​രു​​പ​​തി​​നും ഇ​​രു​​പ​​ത്തി​​നാ​​ലി​​നും ഇ​​ട​​യ്ക്ക് പ്രാ​​യ​​മു​​ള്ള ലോ​​റി ജീ​​വ​​ന​​ക്കാ​​രാ​​ണു പ്ര​​തി​​ക​​ൾ. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ഇ​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. മ​​റ്റു പ്ര​​തി​​ക​​ളി​​ൽ​​നി​​ന്ന് ഇ​​വ​​രെ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

നി​​ഷ്ഠു​​ര​​മാ​​യി കൊ​​ല ചെ​​യ്യ​​പ്പെ​​ട്ട വെ​​റ്റ​​റി​​ന​​റി ഡോ​​ക്ട​​റു​​ടെ വീ​​ട് സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തി​​യ പ്രാ​​ദേ​​ശി​​ക രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ളെ നാ​​ട്ടു​​കാ​​ർ ത​​ട​​ഞ്ഞിരുന്നു .