ചെന്നൈ: തമിഴ്നടൻ രാധാരവി ബിജെപിയിൽ ചേർന്നു. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ രാഷ്ട്രീയ ചേരിമാറ്റം. നടി നയൻതാരയെ ലക്ഷ്യമിട്ടുള്ള സ്ത്രീവിരുദ്ധ പരാമർശത്തെത്തുടർന്നു ഡിഎംകെയിൽനിന്നു മുൻ എംഎൽഎകൂടിയായ രാധാരവിയെ അടുത്തിടെ പുറത്താക്കിയിരുന്നു.
അതിനു ശേഷം കുറച്ചുകാലം അണ്ണാ ഡിഎംകെയിൽ പ്രവർത്തിച്ചു. താരസംഘടനയായ നടികർ തിലകത്തിന്റെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. തീപ്പൊരി പ്രസംഗകനാണെങ്കിലും പൊതുവേദികളിൽ പലപ്പോഴും വിവാദ പരാമർശങ്ങളുടെ പേരിൽ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട് ഈ നടൻ.