ഗോകുലജയം

11:32 PM Nov 30, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: ഐ-​​​ലീ​​​ഗ് പു​​​തി​​​യ സീ​​​സ​​​ണി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ് സി​​​ക്ക് ത​​​ക​​​ർ​​​പ്പ​​​ൻ ജ​​​യം. ഡ്യൂ​​​റ​​​ന്‍റ് ക​​​പ്പ് ജേ​​​താ​​​ക്ക​​​ളു​​​ടെ ത​​​ല​​​യെ​​​ടു​​​പ്പു​​​മാ​​​യി ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ താ​​​ര​​​ങ്ങ​​​ൾ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ട് ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് മ​​​ണി​​​പുർ ടീ​​​മാ​​​യ നെ​​​റോ​​​ക്ക എ​​​ഫ്സി​​​ഐ തോ​​​ൽ​​​പ്പി​​​ച്ച​​​ത്.

43-ാം മി​​​നി​​​റ്റി​​​ൽ കിസേ​​​ക്ക​​​യും 48-ാം മി​​​നി​​​റ്റി​​​ൽ ക്യാ​​​പ്റ്റ​​​ൻ മാ​​​ർ​​​ക്ക​​​സ് ജോ​​​സ​​​ഫൂം ഗോ​​​ഗു​​​ല​​​ത്തി​​​നാ​​​യി ഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​. ക​​​ളി തീ​​​രാ​​​ൻ ആ​​​റ് മി​​​നി​​​റ്റ് ശേ​​​ഷി​​​ക്കെ താ​​​ജി​​​ക്ക് സാം​​​സ​​​ൺ സി​​​സ​​​ർ​​​ക​​​ട്ടി​​​ലൂ​​​ടെ നേ​​​ടി​​​യ ഗോ​​​ൾ നൊ​​​റോ​​​ക്ക എ​​​ഫ്സി​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി.

ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ​​യും നൊ​​​റോ​​​ക്ക​​​യു​​​ടെ​​​യും ഓ​​​രോ താ​​​ര​​​ങ്ങ​​​ൾ​​​ക്ക് മ​​​ഞ്ഞ​​​ക്കാ​​​ർഡ് ല​​​ഭി​​​ച്ചു. ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ ഇ​​​ർ​​​ഷാ​​​ദ്, കൈ​​​മിം​​​ഗ് താം​​​ഗ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് മ​​​ഞ്ഞ​​​ക്കാ​​​ർഡ് ല​​​ഭി​​​ച്ച​​​ത്. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ത​​​ന്നെ വി​​​ജ​​​യ​​​ത്തോ​​​ടെ തു​​​ട​​​ങ്ങാ​​​ൻ ക​​ഴി​​ഞ്ഞ​​ത് ഗോ​​​കു​​​ല​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​മാ​​​യി.

ആ​​​ദ്യ പ​​​കു​​​തി അ​​​വ​​​സാ​​​നി​​​ക്കു​​​മ്പോ​​​ൾ ഗോ​​​കു​​​ലം ഒ​​​രു ഗോ​​​ളി​​​ന് മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു. 43-ാം മി​​​നി​​​റ്റി​​​ൽ ഹെ​​​ൻ​​​ട്രി കി​​​സേ​​​ക്ക​​​യാ​​​ണ് ആ​​​ദ്യ ഗോ​​​ൾ നേ​​​ടി​​​യ​​​ത്. ഗോ​​​കു​​​ലം ഹാ​​​ഫി​​​ൽനി​​​ന്ന് വ​​​ന്ന ലോം​​​ഗ് ബോ​​​ൾ സ്വീ​​​ക​​​രി​​​ച്ച കി​​​സേ​​​ക്ക ഡി​​​ഫ​​​ൻ​​​ഡ​​​റെ വെ​​​ട്ടി​​​ച്ച് ബോ​​​ക്സി​​​ന്‍റെ ഇ​​​ട​​​തു​​​ഭാ​​​ഗ​​​ത്തു​​​കൂ​​​ടെ പ​​ന്ത് വ​​ല​​യി​​ലെ​​ത്തി​​ച്ചു.

ര​​​ണ്ടാം പ​​​കു​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ 49-ാം മി​​​നി​​റ്റി​​​ൽ മാ​​​ർ​​​ക്ക്സ് ജോ​​​സ​​​ഫി​​​ന്‍റെ ഹെ​​​ഡ​​​ർ എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ വ​​​ല കു​​​ലു​​​ക്കി. ക​​​ളി തു​​​ട​​​ങ്ങി​​​യ​​​തു മു​​​ത​​​ൽ കി​​​സേ​​​ക്ക​​​യും മാ​​​ർ​​​ക്ക​​​സ് ജോ​​​സ​​​ഫും നെ​​​റോ​​​ക്ക പ്ര​​​തി​​​രോ​​​ധ​​​ത്തെ നി​​​ര​​​ന്ത​​​രം പ​​​രീ​​​ക്ഷി​​​ച്ചു. 18 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ ഗോ​​​കു​​​ല​​​ത്തി​​​ന് ര​​​ണ്ട് മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും ല​​​ക്ഷ്യം ക​​​ണ്ടി​​​ല്ല. 15-ാം മി​​​നി​​​റ്റി​​​ൽ കി​​​സേ​​​ക്ക​​​യു​​​ടെ ഹെ​​​ഡ​​​ർ ബാ​​​റി​​​ന് മു​​​ക​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​പോ​​​യി. മൂ​​​ന്നു മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ മാ​​​ർ​​​ക്ക​​​സ് ജോ​​​സ​​​ഫ് അ​​​ടി​​​ച്ച ഷോ​​​ട്ടും ല​​​ക്ഷ്യം ക​​​ണ്ടി​​​ല്ല. ക​​​ളി അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ മി​​​നി​​റ്റു​​ക​​ൾ മാ​​ത്രം ശേ​​​ഷി​​​ക്കെ, പ്ര​​​തി​​​രോ​​​ധ നി​​​ര​​​യു​​​ടെ ദൗ​​ർ​​ബ​​ല്യം മു​​​ത​​​ലെ​​​ടു​​​ത്താ​​​യി​​​രു​​​ന്നു നൊ​​​റോ​​​ക്ക ആ​​​ശ്വാ​​​സ​​ഗോ​​​ൾ ക​​​ണ്ടെ​​ത്തി​​യ​​ത്.