സ്പൈ​സ് കോ​സ്റ്റ് മാ​ര​ത്ത​ണ്‍ ഇ​ന്ന്; സ​​​ച്ചി​​​ൻ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും

11:28 PM Nov 30, 2019 | Deepika.com
കൊ​​​ച്ചി: ഐ​​​ഡി​​​ബി​​​ഐ ഫെ​​​ഡ​​​റ​​​ൽ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സ്പൈ​​​സ് കോ​​​സ്റ്റ് മാ​​​ര​​​ത്ത​​​ണി​​​ന്‍റെ ആ​​​റാം പ​​​തി​​​പ്പ് ഇ​​​ന്നു ന​​ട​​ക്കും. പ്ര​​മു​​ഖ​​ര​​ട​​ക്കം ഏ​​​ഴാ​​​യി​​​ര​​​ത്തോ​​​ളം താ​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

വി​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ൻ​​​ഡി​​​ൽ സ​​​ച്ചി​​​ൻ തെ​​​ണ്ടു​​​ൽ​​​ക്ക​​​ർ മ​​ത്സ​​ര​​ങ്ങ​​ൾ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മ​​നോ​​ഹ​​ര​​മാ​​യ ഡെ​​സ്റ്റി​​നേ​​ഷ​​ന്‍ മാ​​ര​​ത്ത​​ണ്‍ ആ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഫു​​​ൾ മാ​​​ര​​​ത്ത​​​ണ്‍, ഹാ​​​ഫ് മാ​​​ര​​​ത്ത​​​ണ്‍, ഫ​​​ണ്‍ റ​​​ണ്‍ എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണു മ​​ത്സ​​രം. സോ​​​ൾ​​​സ് ഓ​​​ഫ് കൊ​​​ച്ചി​​​യാ​​​ണ് സം​​​ഘാ​​​ട​​​ക​​​ർ.