![പ്രജ്ഞ തീവ്രവാദി തന്നെ: രാഹുൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13713050/full.jpg)
ന്യൂഡൽഹി: പ്രജ്ഞസിംഗിനെ തീവ്രവാദി എന്നു വിശേഷിപ്പിച്ച തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു എന്ന് രാഹുൽ ഗാന്ധി. രാഹുലിനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്ന് ബിജെപി എംപി ലോക്സഭയിൽ ആവശ്യപ്പെട്ടപ്പോൾ ചെയ്തു കാണിക്കൂ എന്നായിരുന്നു മറുപടി. നിങ്ങളത് ചെയ്യൂ, എന്ത് വേണമെങ്കിലും ചെയ്തോളൂ. ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് രാഹുൽ പറഞ്ഞത്. ഗോഡ്സേയെ പോലെ തന്നെ പ്രജ്ഞ സിംഗും അക്രമങ്ങളിലാണ് വിശ്വസിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
തീവ്രവാദിയായ പ്രജ്ഞസിംഗ് തീവ്രവാദിയായ ഗോഡ്സേയെ രാജ്യസ്നേഹിയെന്നു വിളിച്ചു എന്നാണ് രാഹുൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചത്. അതേ, ഞാനതിൽ ഉറച്ചുനിൽക്കുന്നു. ട്വിറ്ററിൽ എന്താണോ കുറിച്ചത് അതു തന്നെയാണ് എന്റെ നിലപാട്. രാഹുലിനെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയതിനെക്കുറിച്ചു ചോദിച്ചോൾ അവർ എന്തെങ്കിലും ചെയ്യട്ടെ, ഞാൻ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു രാഹുലിന്റെ മറുപടി.