എം​​റി പ​​ടി​​ക്കു പു​​റ​​ത്ത്

11:47 PM Nov 29, 2019 | Deepika.com
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ആ​​ഴ്സ​​ണ​​ലി​​ന്‍റെ മാ​​നേ​​ജ​​ർ സ്ഥാ​​ന​​ത്തു​​നി​​ന്ന് യു​​ന​​യ് എം​​റി​​യെ പു​​റ​​ത്താ​​ക്കി. ക്ല​​ബ്ബി​​ന്‍റെ ക​​ഴി​​ഞ്ഞ 27 വ​​ർ​​ഷ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് എം​​റി​​യെ പ​​ടി​​ക്കു പു​​റ​​ത്താ​​ക്കി​​യ​​ത്. യൂ​​റോ​​പ്പാ ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ൽ സ്വ​​ന്തം ഗ്രൗ​​ണ്ടി​​ൽ ജ​​ർ​​മ​​ൻ ക്ല​​ബ് എ​​യി​​ൻ​​ട്രാ​​ച്ച് ഫ്രാ​​ങ്ക്ഫ​​ർ​​ട്ടി​​നോ​​ട് 2-1നു ​​തോ​​റ്റ​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു തീ​​രു​​മാ​​നം. തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ജ​​യ​​മി​​ല്ലാ​​തെ ഗ​​ണ്ണേ​​ഴ്സ് മൈ​​താ​​നം വി​​ട്ട​​ത്. എം​​റി പു​​റ​​ത്താ​​യതോടെ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നും മു​​ൻ താ​​ര​​വു​​മാ​​യ ഫ്രെ​​ഡി ല്യൂ​​ങ്ബ​​ർ​​ഗ് ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​നാ​​യി സ്ഥാ​​ന​​മേ​​റ്റു. ഐ​എ​സ്എ​ലി​ൽ മും​ബൈ സി​റ്റി​ക്കാ​യാ​ണ് ക്ല​ബ് ഫു​ട്ബോ​ളി​ൽ ല്യൂ​​ങ്ബ​​ർ​​ഗ് അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്.

ആ​​ഴ്സെ​​ൻ വെം​​ഗ​​റി​​നു പ​​ക​​ര​​ക്കാ​​ര​​നാ​​യി 2018 മേ​​യി​​ലാ​​ണ് എം​​റി ഗ​​ണ്ണേ​​ഴ്സി​​ന്‍റെ ചു​​മ​​ത​​ല​​യേ​​റ്റ​​ത്. എ​​ന്നാ​​ൽ, ആ​​ഴ്സ​​ണ​​ലി​​നെ മി​​ക​​വി​​ലേ​​ക്കു​​യ​​ർ​​ത്താ​​ൻ സാ​​ധി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ ആ​​രാ​​ധ​​ക പ്ര​​തി​​ഷേ​​ധ​​വും ശ​​ക്ത​​മാ​​യി​​രു​​ന്നു. നേ​​ര​​ത്തെ സെ​​വി​​യ്യ, പി​​എ​​സ്ജി തു​​ട​​ങ്ങി​​യ ക്ല​​ബ്ബു​​ക​​ളു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു എം​​റി. ആ​​ഴ്സ​​ണ​​ലി​​ലെ​​ത്തി​​യ ശേ​​ഷം ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ യൂ​​റോ​​പ്പാ ലീ​​ഗ് ഫൈ​​ന​​ൽ മാ​​ത്ര​​മാ​​ണ് എം​​റി​​യു​​ടെ ഏ​​ക​​നേ​​ട്ടം.

പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ 51 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ഴ്സ​​ണ​​ൽ എം​​റി​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ൽ ഇ​​റ​​ങ്ങി. അ​​തി​​ൽ 25 എ​​ണ്ണം ജ​​യി​​ച്ച​​പ്പോ​​ൾ 13 തോ​​ൽ​​വി​​യും 13 സ​​മ​​നി​​ല​​യു​​മാ​​യി​​രു​​ന്നു. ഈ ​​സീ​​സ​​ണി​​ൽ നി​​ല​​വി​​ൽ 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നാ​​ല് ജ​​യ​​വും മൂ​​ന്ന് തോ​​ൽ​​വി​​യും ആ​​റ് സ​​മ​​നി​​ല​​യു​​മാ​​യി 18 പോ​​യി​​ന്‍റോ​​ടെ എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ്.