![കാർഷികകടം എഴുതിത്തള്ളും: ത്രികക്ഷി സർക്കാർ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13663060/full.jpg)
മുംബൈ: കാർഷികകടം എഴുതിത്തള്ളുമെന്നു ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നു മഹാരാഷ്ട്രയിൽ രൂപീകരിച്ച മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സർക്കാരിന്റെ വാഗ്ദാനം.
തൊഴിലവസരങ്ങളിൽ 80 ശതമാനം മഹാരാഷ്ട്രയിൽ സ്ഥിരതമാസമാക്കിയ യുവാക്കൾക്കായി സംവരണം ചെയ്യുമെന്നും എംവിഎ സർക്കാർ പുറത്തിറക്കിയ പൊതുമിനിമം പരിപാടിയിൽ പറയുന്നു. മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മണിക്കൂറുകൾക്കുമുന്പാണ് എൻസിപി നേതാക്കളായ ജയന്ത് പാട്ടീൽ, നവാബ് മാലിക് എന്നിവരും ശിവസേനാനേതാവ് ഏക്നാഥ് ഷിൻഡെയും ചേർന്ന് പൊതുമിനിമം പരിപാടിയെക്കുറിച്ച് വിശദീകരിച്ചത്.
കർഷകരുടെ കടം എഴുതിത്തള്ളുന്നതിനു പുറമേ ഒരു രൂപ ചിലവിൽ ചികിത്സ ഉറപ്പാക്കുന്ന സംവിധാനം സംസ്ഥാനമൊട്ടാകെ സ്ഥാപിക്കും. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ പത്ത് രൂപയ്ക്കു ഭക്ഷണം നൽകുന്നതിനുള്ള പദ്ധതിയും നടപ്പാക്കും.