![മെമ്മറി കാർഡ് പകർപ്പ്: ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13662324/full.jpg)
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് തേടിയുള്ള നടൻ ദിലീപിന്റെ ഹർജിയിൽ സുപ്രീംകോടതി ഇന്നു വിധി പറയും. രാവിലെ 10.30ന് ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് തനിക്ക് അവകാശപ്പെട്ടതാണെന്നാണ് ദിലീപിന്റെ വാദം.
മെമ്മറി കാർഡ് തെളിവിന്റെ ഭാഗമായുള്ള രേഖയാണോ തൊണ്ടിമുതലാണോയെന്നു വ്യക്തമാക്കാൻ കോടതി നേരത്തേ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെന്നും മെമ്മറി കാർഡ് തൊണ്ടിമുതലാണെന്നും സർക്കാർ അറിയിച്ചിരുന്നു.