മാ​​ർ​​ട്ടി​​ന​​സ്, ലു​​ക്കാ​​ക്കു

11:22 PM Nov 28, 2019 | Deepika.com
പ്രാ​ഗ്: ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ഗ്രൂ​​പ്പ് എ​​ഫി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്‍റ​​ർ​​ മി​​ലാ​​ൻ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ സ്ലാ​​വി​​യ പ്രാ​​ഗി​​നെ​​തി​​രേ 3-1ന്‍റെ ജ​​യം നേ​​ടി. ലൗ​​താ​​രൊ മാ​​ർ​​ട്ടി​​ന​​സ് (19, 88) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ റൊ​​മേ​​ലു ലു​​ക്കാ​​ക്കു​​വി​​ന്‍റെ (81) വ​​ക​​യാ​​യി​​രു​​ന്നു ഒ​​രെ​​ണ്ണം.

ജ​​യ​​ത്തോ​​ടെ നോ​​ക്കൗ​​ട്ട് സാ​​ധ്യ​​ത ഇ​​ന്‍റ​​ർ​​മി​​ലാ​​ൻ സ​​ജീ​​വ​​മാ​​ക്കി നി​​ല​​നി​​ർ​​ത്തി. ഗ്രൂ​​പ്പി​​ൽ നി​​ന്ന് ബാ​​ഴ്സ നോ​​ക്കൗ​​ട്ടി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​പ്പോ​​ൾ ഏ​​ഴ് പോ​​യി​​ന്‍റ് വീ​​ത​​വു​​മാ​​യി ഇ​​ന്‍റ​​റും ബൊ​​റൂ​​സി​​യ​​യും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ത്തു​​ണ്ട്. ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തോ​​ടെ​​യെ ഇ​​വ​​രി​​ൽ ആ​​ര് നോ​​ക്കൗ​​ട്ടി​​ൽ ക​​ട​​ക്കു​​മെ​​ന്ന് വ്യ​​ക്ത​​മാ​​കൂ.

ലി​​വ​​ർ​​പൂ​​ൾ, ചെ​​ൽ​​സി

നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ലി​​വ​​ർ​​പൂ​​ൾ ഗ്രൂ​​പ്പ് ഇ​​യി​​ൽ സ്വ​​ന്തം മൈ​​താ​​ന​​ത്ത് വ​​ച്ച് നാ​​പ്പോ​​ളി​​യോ​​ടും മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ചെ​​ൽ​​സി ഗ്രൂ​​പ്പ് എ​​ച്ചി​​ലെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ വ​​ല​​ൻ​​സി​​യ​​യോ​​ടും സ​​മ​​നി​​ല വ​​ഴ​​ങ്ങി. അ​​തോ​​ടെ ഈ ​​ഗ്രൂ​​പ്പു​​ക​​ളി​​ൽ​​നി​​ന്ന് നോ​​ക്കൗ​​ട്ടി​​ലേ​​ക്കു​​ള്ള ചി​​ത്രം തെ​​ളി​​യാ​​ൻ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്ക​​ണം.

ഡ്രീ​​സ് മാ​​ർ​​ട്ടെ​​ൻ​​സി​​ന്‍റെ (21) ഗോ​​ളി​​ൽ പി​​ന്നി​​ലാ​​യ ലി​​വ​​ർ​​പൂ​​ൾ ഡീ​​ജാ​​ൻ ലോ​​വ്റെ​​നി​​ലൂ​​ടെ (65) സ​​മ​​നി​​ല പി​​ടി​​ച്ച് ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഗ്രൂ​​പ്പ് എ​​ഫി​​ൽ ലി​​വ​​ർ​​പൂ​​ളി​​ന് 10ഉം ​​നാ​​പ്പോ​​ളി​​ക്ക് ഒ​​ന്പ​​തും റെ​​ഡ് ബു​​ള്ളി​​ന് ഏ​​ഴും പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്.

വ​​ല​​ൻ​​സി​​യ​​യ്ക്കെ​​തി​​രേ ചെ​​ൽ​​സി​​ക്കാ​​യി കൊ​​വാ​​സി​​ച്ച് (41), പു​​ലി​​സി​​ച്ച് (50) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. എ​​ന്നാ​​ൽ, സോ​​ള​​ർ (40), ഡാ​​നി​​ൽ വാ​​സ് (82) എ​​ന്നി​​വ​​ർ വ​​ല​​ൻ​​സി​​യ​​യ്ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​യാ​​ക്സ് 2-0ന് ​​ലി​​ലെ​​യെ കീ​​ഴ​​ട​​ക്കി. 10 പോ​​യി​​ന്‍റു​​ള്ള അ​​യാ​​ക്സ് ആ​​ണ് ഒ​​ന്നാ​​മ​​ത്. ചെ​​ൽ​​സി​​ക്കും വ​​ല​​ൻ​​സി​​യ​​യ്ക്കും എ​​ട്ട് പോ​​യി​​ന്‍റ് വീ​​ത​​മാ​​ണ്.