സാ​​നി​​യ തി​​രി​​ച്ചെ​​ത്തു​​ന്നു

11:16 PM Nov 28, 2019 | Deepika.com
മും​​ബൈ: ഇ​​ന്ത്യ​​ൻ ടെ​​ന്നീ​​സ് താരം സാ​​നി​​യ മി​​ർ​​സ കോ​​ർ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​രു​​ന്നു. അ​​ടു​​ത്ത ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന ഹൊ​​ബാ​​ർ​​ട്ട് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​ൽ ക​​ളി​​ക്കു​​മെ​​ന്ന് സാ​​നി​​യ മി​​ർ​​സ അ​​റി​​യി​​ച്ചു. 2017 ഒ​​ക്ടോ​​ബ​​റി​​ൽ ചൈ​​ന ഓ​​പ്പ​​ണി​​ലാ​​ണ് സാ​​നി​​യ അ​​വ​​സാ​​ന​​മാ​​യി റാ​​ക്ക​​റ്റേ​​ന്തി​​യ​​ത്. അ​​മ്മ​​യാ​​യ​​തി​​നു​​ശേ​​ഷം ര​​ണ്ട് വ​​ർ​​ഷ​​മാ​​യി ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​യിരുന്നു. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ രാ​​ജീ​​വ് റാ​​മി​​നൊ​​പ്പ​​വും സാ​​നി​​യ മ​​ത്സ​​രി​​ക്കും.