കോണ്‍വാൾ തരംഗം
11:16 PM Nov 28, 2019 | Deepika.com
ലക്നോ: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന്റെ റഹീം കോണ്‍വാൾ തരംഗം സൃഷ്ടിക്കുന്നു. ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ കോണ്‍വാൾ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ 2017നുശേഷം ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ സ്പിന്നറായി കോണ്‍വാൾ. സ്കോർ: അഫ്ഗാനിസ്ഥാൻ 187, 109/7. വെസ്റ്റ് ഇൻഡീസ് 277. വിൻഡീസിനായി ഷമർഹ് ബ്രൂക്സ് (111) സെഞ്ചുറി നേടിയിരുന്നു.