+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉദ്ധവ് താക്കറെ ഇന്നു സത്യപ്രതിജ്ഞ ചെയ്യും

മും​​​​​ബൈ: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി ശി​​​​​വ​​​​​സേ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ഉ​​​​​ദ്ധ​​​​​വ് താ​​​​​ക്ക​​​​​റെ(59) ഇ​​​​​ന്ന് സ​​​​​ത്യ​​​​​പ്ര​
ഉദ്ധവ് താക്കറെ ഇന്നു സത്യപ്രതിജ്ഞ ചെയ്യും
മും​​​​​ബൈ: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി ശി​​​​​വ​​​​​സേ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ഉ​​​​​ദ്ധ​​​​​വ് താ​​​​​ക്ക​​​​​റെ(59) ഇ​​​​​ന്ന് സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്യും. ദാ​​​​​ദ​​​​​റി​​​​​ലെ ശി​​​​​വാ​​​​​ജി പാ​​​​​ർ​​​​​ക്കി​​​​​ലാ​​​​​ണ് സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞാ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ക. 20 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ശി​​​​​വ​​​​​സേ​​​​​ന​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രാ​​​​​ൾ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​പ​​​​​ദ​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്. ശി​​​​വ​​​​സേ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​പ​​​​ദ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത്തെ​​​​യാ​​​​ളാ​​​​ണ് ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ. മ​​​​നോ​​​​ഹ​​​​ർ ജോ​​​​ഷി, നാ​​​​രാ​​​​യ​​​​ൺ റാ​​​​ണെ എ​​​​ന്നി​​​​വ​​​​രാ​​​​ണു മു​​​​ന്പ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​വ​​​​ർ.

നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക സ​​​​​മ്മേ​​​​​ള​​​​​നം ഇ​​​​​ന്ന​​​​​ലെ ചേ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. സ​​​​​ഭ​​​​​യി​​​​​ലെ 285 അം​​​​​ഗ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ന​​​​​ലെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്തു. പ്രോ​​​​​ടെം സ്പീ​​​​​ക്ക​​​​​ർ കാ​​​​​ളി​​​​​ദാ​​​​​സ് കൊ​​​​​ളാം​​​​​ബ്ക​​​​​ർ ആ​​​​​ണ് അം​​​​​ഗ​​​​​ങ്ങ​​​​​ളെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്യി​​​​​ച്ച​​​​​ത്. ബി​​​ജെ​​​പി​​​യി​​​ലെ സു​​​ധീ​​​ർ മു​​​ൻ​​​ഗ​​​ന്തി​​​വാ​​​ർ, സ്വാ​​​ഭി​​​മാ​​​നി പ​​​ക്ഷ​​​യി​​​ലെ ദേ​​​വേ​​​ന്ദ്ര ഭു​​​യാ​​​ർ എ​​​ന്നി​​​വ​​​ർ ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തി​​​ല്ല.

ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ഭ​​​​​ഗ​​​​​ത് സിം​​​​​ഗ് കോ​​​​​ഷി​​​​​യാ​​​​​രി​​​​​യു​​​​​മാ​​​​​യി ഉ​​​​​ദ്ധ​​​​​വ് താ​​​​​ക്ക​​​​​റെ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. അ​​​​​തി​​​​​നു​​​​​ശേ​​​​​ഷം എ​​​​​ൻ​​​​​സി​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ‌ ശ​​​​​ര​​​​​ദ് പ​​​​​വാ​​​​​റു​​​​​മാ​​​​​യും താ​​​​​ക്ക​​​​​റെ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി.,