കിം​​ഗ് ഹാ​​രി

11:15 PM Nov 27, 2019 | Deepika.com
ല​​ണ്ട​​ൻ: ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ കീ​​ഴി​​ൽ ആ​​ദ്യ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി​​യ ടോ​​ട്ട​​നം ഹോ​​ട്സ്പ​​റി​​ന്‍റെ ഉ​​ജ്വ​​ല ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ര​​ണ്ട് ഗോ​​ളി​​നു പി​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷം നാ​​ല് ഗോ​​ൾ തി​​രി​​ച്ച​​ടി​​ച്ച് ടോ​​ട്ട​​നം, ഒ​​ളി​​ന്പ്യാ​​ക്ക​​സി​​നെ കീ​​ഴ​​ട​​ക്കി. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ മൗ​​റീ​​ഞ്ഞോ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലി​​റ​​ങ്ങു​​ന്ന ഒ​​രു ടീം ​​ര​​ണ്ട് ഗോ​​ളി​​നു പി​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷം ജ​​യി​​ച്ചു​​ക​​യ​​റു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്.

ഹാ​​രി കെ​​യ്നി​​ന്‍റെ (50, 77) ഇ​​ര​​ട്ട ഗോ​​ളും ഡാ​​ലെ അ​​ലി (45+1), സെ​​ർ​​ജി ഒൗ​​രീ​​ർ (73) എ​​ന്നി​​വ​​രും ല​​ക്ഷ്യം​​ക​​ണ്ട​​താ​​ണ് ടോ​​ട്ട​​ന​​ത്തി​​നു ജീ​​വ​​നേ​​കി​​യ​​ത്. യൂ​​സ​​ഫ് എ​​ൽ അ​​റാ​​ബി (6), റൂ​​ബെ​​ൻ സെ​​മെ​​ഡോ (19) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ 20 മി​​നി​​റ്റി​​നു​​ള്ളി​​ൽ​​ത്ത​​ന്നെ ഒ​​ളി​​ന്പ്യാ​​ക​​സ് 2-0ന്‍റെ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു. ഹാ​​രി കെ​​യ്ൻ സീ​​സ​​ണി​​ൽ ആ​​കെ 23 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 23 ഗോ​​ൾ നേ​​ടി.
ജ​​യ​​ത്തോ​​ടെ ടോ​​ട്ട​​നം ഗ്രൂ​​പ്പ് ബി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ നോ​​ക്കൗ​​ട്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.