+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെയ്യാത്ത കുറ്റത്തിന് 36 വർഷം ജയിലിൽ!

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: മു​​പ്പ​​ത്താ​​റു​​വ​​ർ​​ഷം ജ​​യി​​ൽ ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച മൂ​​ന്നു നി​​ര​​പ​​രാ​​ധി​​ക​​ളെ ഒ​​ടു​​വി​​ൽ കോ​​ട​​തി കു​​റ്റ​​വി​​മു​​ക്ത​​രാ​​ക്കി. 1983ൽ ​​ബാ​​ൾ​​ട്ടി​​മോ​
ചെയ്യാത്ത കുറ്റത്തിന്  36 വർഷം ജയിലിൽ!
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: മു​​പ്പ​​ത്താ​​റു​​വ​​ർ​​ഷം ജ​​യി​​ൽ ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച മൂ​​ന്നു നി​​ര​​പ​​രാ​​ധി​​ക​​ളെ ഒ​​ടു​​വി​​ൽ കോ​​ട​​തി കു​​റ്റ​​വി​​മു​​ക്ത​​രാ​​ക്കി. 1983ൽ ​​ബാ​​ൾ​​ട്ടി​​മോ​​റി​​ൽ ഒ​​രു കൗ​​മാ​​ര​​പ്രാ​​യ​​ക്കാ​​ര​​നെ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന കേ​​സി​​ലാ​​ണ് ആ​​ൽ​​ഫ്ര​​ഡ് ചെ​​സ്റ്റ്ന​​ട്ട്, റാ​​ൻ​​സം വാ​​റ്റ്കി​​ൻ​​സ്, ആ​​ൻ​​ഡ്രൂ സ്റ്റി​​വാ​​ർ​​ട്ട് എ​​ന്നി​​വ​​ർ​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വു​​ശി​​ക്ഷ ല​​ഭി​​ച്ച​​ത്.

അ​​ടു​​ത്ത​​യി​​ടെ പു​​നഃപ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ച്ച ജ​​ഡ്ജി മൂ​​ന്നു​​പേ​​ർ​​ക്കും എ​​തി​​രേ തെ​​ളി​​വി​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി. പ്രോ​​സി​​ക്യൂ​​ട്ട​​ർ കേ​​സ് റ​​ദ്ദാ​​ക്കി. ഇ​​തെ​​ത്തു​​ട​​ർ​​ന്നു മൂ​​ന്നു പേ​​രും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ജ​​യി​​ൽ വി​​മു​​ക്ത​​രാ​​യി. ഞാ​​ൻ മാ​​പ്പു ചോ​​ദി​​ക്കു​​ന്നു. ഇ​​തു​​കൊ​​ണ്ടു നി​​ങ്ങ​​ൾ​​ക്ക് നേ​​ട്ട​​മി​​ല്ലെ​​ന്ന് അ​​റി​​യാം- സ​​ർ​​ക്യൂ​​ട്ട് കോ​​ട​​തി ജ​​ഡ്ജി ചാ​​ൾ​​സ് പീ​​റ്റേ​​ഴ്സ് മൂ​​വ​​രോ​​ടും പ​​റ​​ഞ്ഞു.