+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂകന്പ, സുനാമി ദുരന്തത്തിന്‍റെ ഇരകളെ അനുസ്മരിച്ച് മാർപാപ്പ

ടോ​​ക്കി​​യോ: 2011 മാ​​ർ​​ച്ചി​​ൽ ജ​​പ്പാ​​നി​​ൽ വ​​ൻ​​നാ​​ശം വി​​ത​​ച്ച ഭൂ​​ക​​ന്പ​​ത്തി​​ലും സു​​നാ​​മി​​യി​​ലും ക​​ഷ്ട​​ന​​ഷ്ട​​ങ്ങ​​ൾ നേ​​രി​​ട്ട​​വ​​ർ​​ക്കാ​​യി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പ്ര
ഭൂകന്പ, സുനാമി ദുരന്തത്തിന്‍റെ ഇരകളെ അനുസ്മരിച്ച് മാർപാപ്പ
ടോ​​ക്കി​​യോ: 2011 മാ​​ർ​​ച്ചി​​ൽ ജ​​പ്പാ​​നി​​ൽ വ​​ൻ​​നാ​​ശം വി​​ത​​ച്ച ഭൂ​​ക​​ന്പ​​ത്തി​​ലും സു​​നാ​​മി​​യി​​ലും ക​​ഷ്ട​​ന​​ഷ്ട​​ങ്ങ​​ൾ നേ​​രി​​ട്ട​​വ​​ർ​​ക്കാ​​യി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പ്രാ​​ർ​​ഥി​​ച്ചു. ഫു​​ക്കു​​ഷി​​മ​​യി​​ലെ ആ​​ണ​​വ​​നി​​ല​​യ​​ത്തി​​നും ദു​​ര​​ന്ത​​ത്തി​​ൽ കേ​​ടു​​പാ​​ടു​​ണ്ടാ​​യി.

ആ​​ണ​​വോ​​ർ​​ജ​​ത്തെ എ​​ത്ര​​മാ​​ത്രം ആ​​ശ്ര​​യി​​ക്ക​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ പു​​ന​​രാ​​ലോ​​ച​​ന ആ​​വ​​ശ്യ​​മാ​​ണെ​​ന്നു മാ​​ർ​​പാ​​പ്പ ടോ​​ക്കി​​യോ​​യി​​ലെ സ​​മ്മേ​​ള​​ന​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

നേ​​ര​​ത്തേ ജാ​​പ്പ​​നീ​​സ് ച​​ക്ര​​വ​​ർ​​ത്തി ന​​രു​​ഹി​​തോ​​യു​​മാ​​യി ഇം​​പീ​​രി​​യ​​ൽ പാ​​ല​​സി​​ൽ മാ​​ർ​​പാ​​പ്പ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ജ​​പ്പാ​​നി​​ൽ അ​​മേ​​രി​​ക്ക അ​​ണു​​ബോം​​ബി​​ട്ട വാ​​ർ​​ത്ത​​കേ​​ട്ട് 74 വ​​ർ​​ഷം മു​​ന്പ് ത​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ൾ ക​​ണ്ണീ​​രൊ​​ഴു​​ക്കി​​യ കാ​​ര്യം മാ​​ർ​​പാ​​പ്പ ന​​രു​​ഹി​​തോ​​യു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ അ​​നു​​സ്മ​​രി​​ച്ചു.​​ നാ​​ഗാ​​സാ​​ക്കി​​യി​​ലും ഹി​​രോ​​ഷി​​മ​​യി​​ലും മാ​​ർ​​പാ​​പ്പ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​തി​​ൽ ന​​രു​​ഹി​​തോ കൃ​​ത​​ജ്ഞ​​ത പ്ര​​ക​​ടി​​പ്പി​​ച്ചു. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച 20 മി​​നി​​റ്റ് ദീ​​ർ​​ഘി​​ച്ചു.
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ടോ​​ക്കി​​യോ ഡോം ​​സ്റ്റേ​​ഡി​​യ​​ത്തി​​ൽ മാ​​ർ​​പാ​​പ്പ അ​​ർ​​പ്പി​​ച്ച ദി​​വ്യ​​ബ​​ലി​​യി​​ൽ അ​​ര​​ല​​ക്ഷ​​ത്തി​​ല​​ധി​​കം പേ​​ർ പ​​ങ്കെ​​ടു​​ത്തെ​​ന്ന് എ​​ൻ​​എ​​ച്ച്കെ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.