ക്ലൈ​മാ​ക്സി​ൽ ചെ​ന്നൈ​യി​ൻ

12:07 AM Nov 26, 2019 | Deepika.com
ചെ​​ന്നൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​ക്ക് ആ​​വേ​​ശോ​​ജ്വ​​ല ജ​​യം. ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​യാ​​ണ് ചെ​​ന്നൈ​​യി​​ൻ കീ​​ഴ​​ട​​ക്കി​​യ​​ത്. മൂ​​ന്ന് ഗോ​​ളു​​ക​​ളും ഇ​​ഞ്ചു​​റി ടൈ​​മി​​ലാ​​ണ് പി​​റ​​ന്ന​​തെ​​ന്ന​​ത് മ​​ത്സ​​ര​​ത്തി​​ന്‍റെ ക്ലൈ​​മാ​​ക്സ് ത്രി​​ല്ല​​ടി​​പ്പി​​ക്കു​​ന്ന​​താ​​യി. സീ​​സ​​ണി​​ൽ ചെ​​ന്നൈ​​യി​​ന്‍റെ ആ​​ദ്യ ജ​​യ​​മാ​​ണ്.

90 മി​​നി​​റ്റ് ഗോ​​ൾ ര​​ഹി​​ത​​മാ​​യ മ​​ത്സ​​ര​​ത്തി​​ൽ 90+2ാം മി​​നി​​റ്റി​​ൽ ആ​ന്ദ്രേ ഷെം​​ബ്രി​​യി​​ലൂ​​ടെ ചെ​​ന്നൈ​​യി​​ൽ മു​​ന്നി​​ലെ​​ത്തി. എ​​ന്നാ​​ൽ, 90+5-ാം മി​​നി​​റ്റി​​ൽ മാ​​ത്യു ക്ലിം​​ഗ്‌​ലൂ​ണി​​ലൂ​​ടെ ഹൈ​​ദ​​രാ​​ബാ​​ദ് ഒ​​പ്പ​​മെ​​ത്തി. എ​​ന്നാ​​ൽ, തൊ​​ട്ട​​ടു​​ത്ത മി​​നി​​റ്റി​​ൽ നെ​​റി​​ജ​​സ് വാ​​ൽ​​സ്കി​​സ് ചെ​​ന്നൈ​​യി​​ന് ജ​​യം സ​​മ്മാ​​നി​​ച്ചു.
ലീ​​ഗി​​ൽ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ചെ​​ന്നൈ​​യി​​ൻ നാ​​ല് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്പ​​താ​​മ​​തും ഹൈ​​ദ​​രാ​​ബാ​​ദ് മൂ​​ന്ന് പോ​​യി​​ന്‍റു​​മാ​​യി പ​​ത്താ​​മ​​തു​​മാ​​ണ്.