![ബംഗാളിൽ ബിജെപി സ്ഥാനാർഥിയെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13602538/full.jpg)
കോൽക്കത്ത: പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന കരിംപുർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ജയ് പ്രകാശ് മജുംദാറെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ മജുംദാറെ മർദിച്ചശേഷം കുറ്റിക്കാട്ടിലേക്കു ചവിട്ടിവീഴ്ത്തി. നാദിയ ജില്ലയിലെ ഫിപുൽഖോല മേഖലയിലായിരുന്നു സംഭവം.