ഗോമാ: ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിൽ ചെറുവിമാനം തകർന്ന് കുറഞ്ഞത് 27 പേർമരിച്ചു.ഗോമയിൽ നിന്ന് ബർനിയിലേക്കു പോയ വിമാനം ടേക്ക് ഓഫിനെത്തുടർന്നു വൈകാതെ ഗോമാ എയർപോർട്ടിനു സമീപം ജനവാസകേന്ദ്രത്തിൽ തകർന്നു വീഴുകയായിരുന്നു. 17യാത്രക്കാരും രണ്ടു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. നിലത്തുണ്ടായിരുന്ന ചിലരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിനകം 24 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു. ഡോർണിയർ-228 ഇനം വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഇതിനകം 24 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു. ഡോർണിയർ-228 ഇനം വിമാനമാണ് അപകടത്തിൽപ്പെട്ടത്.