കൊളംബോ: രാജ്യത്തെല്ലായിടത്തും ക്രമസമാധാനം കാത്തുസൂക്ഷിക്കാനുള്ള നടപടി സ്വീകരിക്കാൻ സേനാവിഭാഗങ്ങൾക്കു ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടഭയ രാജപക്ഷെയുടെ നിർദേശം. അസാധാരണ ഗസറ്റിലൂടെയാണു പ്രഖ്യാപനം. തീരജില്ലകളോടു ചേർന്നുള്ള സമുദ്രാതിർത്തി സംരക്ഷിക്കണമെന്നും നിർദേശമുണ്ട്.
പൊതുസുരക്ഷാ നിയമം സംബന്ധിച്ച് പ്രസിഡന്റിനുള്ള പ്രത്യേക അവകാശം ഉപയോഗിച്ചാണു ഗസറ്റ്. ഇന്നലെ അർധരാത്രി മുതൽ തീരുമാനം പ്രാബല്യത്തിലായി. എൽടിടിഇയുടെ നേതൃത്വത്തിലുള്ള വീരസ്മരണാദിനം അടുത്തയാഴ്ച നടക്കാനിരിക്കെയാണു ഗോട്ടഭയയുടെ നിർദേശം.