ന്യൂഡൽഹി: ദാമൻ ദിയു, ദാദ്ര നഗർ ഹവേലി എന്നിവ ലയിപ്പിച്ച് ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കും. ഇതിനായുള്ള ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നു കേന്ദ്രമന്ത്രി അർജുൻ മേഘ്വാൾ ലോക്സഭയെ അറിയിച്ചു.
ഗുജറാത്തിനു സമീപമാണ് രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. ഭരണസൗകര്യാർഥമാണ് ദാമൻ ദിയുവും ദാദ്ര നഗർ ഹവേലിയും ലയിപ്പിച്ച് ഒറ്റ കേന്ദ്രഭരണപ്രദേശമാക്കുന്നത്. 35 കിലോമീറ്റർ മാത്രം അകലമുള്ള രണ്ടു പ്രദേശങ്ങളിലും വെവ്വേറെ ബജറ്റും സെക്രട്ടേറിയറ്റുമുണ്ട്. ദാദ്ര നഗർ ഹവേലിയിൽ ഒരു ജില്ലയും ദാമൻ ദിയുവിൽ രണ്ടു ജില്ലകളുമുണ്ട്. ലയിപ്പിച്ച് ഒന്നാകുന്ന കേന്ദ്രഭരണപ്രദേശത്തിന് ദാദ്ര, നഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നാകും പേര്. തലസ്ഥാനം ദാമൻ ദിയു ആകും.നിലവിൽ രാജ്യത്ത് ഒന്പത് കേന്ദ്രഭരണപ്രദേശങ്ങളാണുള്ളത്. ലയനത്തോടെ ഇത് എട്ടാകും.