ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി- കോണ്‍ഗ്രസ് സഖ്യസർക്കാർ രൂപീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. മുംബൈ സ്വദേശിയായ സുരേന്ദ്ര ഇന്ദ്രബഹാദൂർ സിംഗാണ് ഹർജി നൽകിയത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ച കക്ഷികളാണ് സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാൻ പോകുന്നതെന്നും അത്തരത്തിൽ സർക്കാരുണ്ടായാൽ അതു ജനവിധിക്കു വിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ബിജെപിയും ശിവസേനയും ഒരു സഖ്യമായും കോണ്‍ഗ്രസും എൻസിപിയും മറ്റൊരു സഖ്യവുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടർമാർ സഖ്യത്തിനാണ് വോട്ട് നൽകിയത്. ഇപ്പോൾ സർക്കാർ രൂപീകരണത്തിന്റെ പേരിൽ തെരഞ്ഞെടുപ്പിലെ സഖ്യം ഇല്ലാതാക്കി എതിർകക്ഷികൾ തമ്മിൽ സഖ്യമുണ്ടാക്കുന്നത് ജനവിരുദ്ധമാണ്. അതിനാൽ ഇത്തരം സഖ്യം രൂപീകരിക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.