ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് വീണ്ടും തുടക്കമാകും. അന്താരാഷ് ട്ര മത്സരത്തിനായി രണ്ടാഴ്ചത്തെ ഇടവേളയായിരുന്നു. എവേ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിയെ നേരിടുന്നതോടെയാണ് മത്സരങ്ങള്‍ക്ക് വീണ്ടും തുടക്കമാകുന്നത്. ആദ്യ മത്സരത്തിലെ ജയത്തിനുശേഷം ബ്ലാസ്റ്റേഴ്സിനു ജയം കാണാനായിട്ടില്ല. അതിനുശേഷം രണ്ടു തോല്‍വിയും ഒരു സമനിലുമായിരുന്നു. നാലു മത്സരം കഴിഞ്ഞപ്പോള്‍ ഒരു തോല്‍വിപോലും ബംഗളൂരുവിന് നേരിടേണ്ടിവന്നില്ല. ആദ്യ മൂന്നു മത്സരങ്ങളില്‍ സമനില വഴങ്ങിയശേഷം നാലാം മത്സരം ജയിച്ച് വിജയവഴിയില്‍ ബംഗളൂരു തിരിച്ചെത്തുകയും ചെയ്തു.
മുന്‍നിരയില്‍ സുനില്‍ ഛേത്രിയുടെ മികവാണ് ബംഗളൂരുവിനെ കരുത്താകുന്നത്.
ബ്ലാസ്റ്റേഴ്സിനാണെങ്കില് മുന്‍നിരയില്‍ ഗോളടിക്കുന്നതിന് ആളുണ്ടെങ്കിലും അങ്ങോട്ട് പന്തെത്തിക്കുന്നതില്‍ മധ്യനിര പാളുന്നുണ്ട്. പ്രതിരോധത്തിലുമുള്ള പാളിച്ചകള്‍ തിരിച്ചടിയാകുന്നു. കൂടാതെ പല പ്രധാന കളിക്കാരുടെ പരിക്കും ബ്ലാസ്റ്റേഴ്സിനു തലവേദനാക്കുന്നു.
ബ്ലാസ്റ്റേഴ്സിന് ഇന്ന് കഠിനം
11:50 PM Nov 22, 2019 | Deepika.com