+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുസ്‌ലിം അധ്യാപകനെ ഇരുകൈയുംനീട്ടി സ്വാഗതം ചെയ്ത് കോൽക്കത്ത

കോ​​​ൽ​​​ക്ക​​​ത്ത: ബ​​​നാ​​​റ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സം​​​സ്കൃ​​​തം പ​​​ഠി​​​പ്പി​​​ക്കാ​​​നെ​​​ത്തി​​​യ മു​​​സ്‌​​​ലി​​​മി​​​നെ ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​
മുസ്‌ലിം അധ്യാപകനെ ഇരുകൈയുംനീട്ടി സ്വാഗതം ചെയ്ത് കോൽക്കത്ത
കോ​​​ൽ​​​ക്ക​​​ത്ത: ബ​​​നാ​​​റ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സം​​​സ്കൃ​​​തം പ​​​ഠി​​​പ്പി​​​ക്കാ​​​നെ​​​ത്തി​​​യ മു​​​സ്‌​​​ലി​​​മി​​​നെ ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ കോ​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ തീ​​​ർ​​​ത്തും വി​​​ഭി​​​ന്നം. കോ​​​ൽ​​​ക്ക​​​ത്ത ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ലു​​​ള്ള ബേ​​​ലൂ​​​ർ രാ​​​മ​​​കൃ​​​ഷ്ണ മി​​​ഷ​​​ൻ വി​​​ദ്യാ​​​മ​​​ന്ദി​​​ര​​​ത്തി​​​ൽ സം​​​സ്കൃ​​​തം അ​​​ധ്യാ​​​പ​​​ക​​​നാ​​​യി എ​​​ത്തി​​​യ റം​​​സാ​​​ൻ അ​​​ലി​​​ക്കു അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഒ​​​രു​​​ക്കി​​​യ​​​തു ഊ​​​ഷ്മ​​​ള​​​സ്വീ​​​ക​​​ര​​​ണം.

ഒ​​​ന്പ​​​തു​​​വ​​​ർ​​​ഷ​​​മാ​​​യി നോ​​​ർ​​​ത്ത് ബം​​​ഗാ​​​ളി​​​ലെ ഒ​​​രു കോ​​​ള​​​ജി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന റം​​​സാ​​​ൻ അ​​​ലി ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ബേ​​​ലൂ​​​രി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്വാ​​​മി ശാ​​​സ്ത്ര​​​ജ്ഞാ​​​നാ​​​ന​​​ന്ദ്ജി മ​​​ഹാ​​​രാ​​​ജ് ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രും ചേ​​​ർ​​​ന്നാ​​​ണു ത​​​ന്നെ സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നു റം​​​സാ​​​ൻ അ​​​ലി പ​​​റ​​​ഞ്ഞു. മ​​​റ്റു കോ​​​ള​​​ജു​​​ക​​​ളി​​​ലെ അ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ ​​​റം​​​സാ​​​ൻ അ​​​ലി, ഭാ​​​ഷ​​​യി​​​ലു​​​ള്ള ജ്ഞാ​​​ന​​​വും അ​​​ത് കു​​​ട്ടി​​​ക​​​ൾ​​​ക്ക് എ​​​ങ്ങ​​​നെ പ​​​ക​​​ർ​​​ന്നു​​​ന​​​ൽ​​​കും എ​​​ന്ന​​​തും മാ​​​ത്ര​​​മാ​​​ണ് കോ​​​ള​​​ജി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക എ​​​ന്നു പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ​​​റ​​​ഞ്ഞ​​​താ​​​യും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ക​​​ൽ​​​ക്ക​​​ട്ട സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബേ​​​ലൂ​​​രി​​​ലെ കോ​​​ള​​​ജ് 1941 ൽ ​​​രാ​​​മ​​​കൃ​​​ഷ്ണ മി​​​ഷ​​​ൻ സ്ഥാ​​​പി​​​ച്ച​​​താ​​​ണ്.