ഗോഹട്ടി: ആസാമിലെ ഗോഹട്ടി ഐഐടിയിൽ ജപ്പാനിൽനിന്നുള്ള വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണു സംഭവം.കോത്ത ഒന്നോഡ എന്ന വിദ്യാർഥിനിയെ യാണു ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ജപ്പാനിലെ ജിഫു യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ ഇവർ മൂന്നു മാസത്തെ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണു ഗോഹട്ടി ഐഐടിയിലെത്തിയത്. നവംബർ 30നു ജപ്പാനിലേക്കു മടങ്ങാനിരിക്കേയാണ് സംഭവം.