ന്യൂഡൽഹി: കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താത്തതിനു കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി.
നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഹർജിക്കാർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണമെന്ന് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു നിർദേശിച്ചു. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നും ഒരു അനുമാനത്തിൽ എത്താനാവുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.