ന്യൂഡൽഹി/കോൽക്കത്ത: കോൽക്കത്തയിലെ ബെന്റിക്സ് സ്ട്രീറ്റിൽ കെട്ടിടത്തിൽനിന്നു നോട്ടുമഴ. എക്സ്പോർട്ടിംഗ് കന്പനിയായ ഹോക് മെർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്നാണു നോട്ടുകെട്ടുകൾ പറന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ റെയ്ഡിനിടെയാണു സംഭവം.
കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നു പറന്നുവന്ന രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകൾ ഓടിക്കൂടിയവർ കൈക്കലാക്കി. ഓഫീസ് മുറി ഉദ്യോഗസ്ഥർ ചൂലുകൊണ്ട് തൂത്തുവാരിയപ്പോൾ താഴേക്കു പതിച്ചവയാണിവ. 3.74 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഡിആർഇ ഉദ്യോഗസ്ഥർ ഇന്നലെ റെയ്ഡിൽ പിടിച്ചെടുത്തത്. നോട്ടുകെട്ടുകൾ പറന്നുവീഴുന്നതു മൊബൈൽഫോണിൽ പകർത്തുന്നവരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ.