കുര്യനൂര് (പത്തനംതിട്ട): 46-ാം സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലൈനപ്പായി. വനിതാ സെമിയില്‍ തിരുവനന്തപുരം തൃശൂരിനെ നേരിടും. പുരുഷ വിഭാഗം സെമിയില്‍ കാസര്‍ഗോഡ് കോട്ടയവുമായി ഏറ്റുമുട്ടും.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ടീമുകള്‍ സെമിയിൽ കടന്നു. പുരുഷ വിഭാഗത്തില്‍ കാസര്‍ഗോഡും കോട്ടയവും സെമിയിലെത്തി. വനിതകളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കോഴിക്കോട് 43-30ന് മലപ്പുറത്തെയും തിരുവന്തപുരം 64-56ന് കോട്ടയത്തെയും തൃശൂര്‍ 41-20ന് എറണാകുളത്തെയും പരാജയപ്പെടുത്തി. പുരുഷന്മാരുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാസര്‍ഗോഡ് 67-31 കോഴിക്കോടിനെ തകര്‍ത്തു. കോട്ടയം 71-51ന് കണ്ണൂരിനു തോല്‍പ്പിച്ചു.
ബാസ്കറ്റ്ബോൾ;സെമി ലൈനപ്പായി
11:25 PM Nov 21, 2019 | Deepika.com