ഗ്വാന്ഗു (ദക്ഷിണ കൊറിയ): കൊറിയ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍നിന്ന് ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മയും പുറത്തായി. പുരുഷ സിംഗിള്‍സിലെ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇരുവരും തോറ്റത്.
ശ്രീകാന്തിനെ ജപ്പാന്റെ കാന്റ സുനെയാമയാണ് തോല്‍പ്പിച്ചത്. ആദ്യമായാണ് സുനെയാമ ശ്രീകാന്തുമായി ഏറ്റുമുട്ടുന്നത്. 21-14, 21-19നായിരുന്നു ജയം. സമീറിനെ പ്രീക്വാര്‍ട്ടറില്‍ കൊറിയയുടെ കിം ഡോംഗ്ഹുന് 21-19, 21-12ന് തോല്‍പ്പിച്ചു.
ശ്രീകാന്തും സമീറും പുറത്ത്
11:25 PM Nov 21, 2019 | Deepika.com