ന്യൂഡൽഹി: മൂന്നു റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്കു കൈമാറിയെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. വ്യോമസേന പൈലറ്റുമാർക്കും ടെക്നീഷ്യന്മാർക്കും ഫ്രാൻസിൽ പരിശീലനം നല്കാൻ ഈ വിമാനങ്ങൾ ഉപയോഗിക്കുകയാണ്. 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ 59,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും 2016ൽ ഒപ്പുവച്ചത്. ഒക്ടോബർ എട്ടിന് ആദ്യ റഫാൽ വിമാനം ഇന്ത്യക്കു കൈമാറിയിരുന്നു.