ന്യൂഡൽഹി: വാളയാറിൽ രണ്ട് ദളിത് പെണ്‍കുട്ടികൾ മരിക്കാനിടയായ ദുരൂഹ സാഹചര്യത്തിൽ സിബിഐ അന്വേഷണം സാധ്യമാക്കാൻ കേന്ദ്ര ർക്കാർ ഇടപെടണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. വാളയാർ സംഭവത്തിലും മാർക്ക്ദാന തട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയരണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.