മുംബൈ: ബിജെപിയെ, ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനു തുടക്കം കുറിച്ച മുഹമ്മദ് ഗോറിയോട് ഉപമിച്ച് ശിവസേന. ശിവസേനാ പത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് മുൻ സഖ്യകക്ഷിയെ നിശിതമായി വിമർശിച്ചിരിക്കുന്നത്.
ഹിന്ദു രാജാവായ പൃഥ്വിരാജ് ചവാൻ, മുഹമ്മദ് ഗോറിയെ നിരവധിതവണ തോല്പിച്ചു. പക്ഷേ, ജീവനെടുത്തില്ല. ഗോറി അവസാനം വിജയം വരിച്ചതിനു പിന്നലെ പൃഥ്വിരാജിനെ വധിച്ച. ഇതുപോലെ നന്ദികെട്ട സ്വഭാവമാണ് ബിജെപി സേനയോടു കാണിക്കുന്നത്. നന്ദികെട്ട ബിജെപിക്കാരെ ശിവസേന പലതവണ വെറുതേ വിട്ടു. ഒടുക്കം അവർ ശിവസേനയെ പിന്നിൽനിന്നു കുത്തി.
എൻഡിഎ മുന്നണി കെട്ടിപ്പെടുക്കാൻ ശിവസേന സഹായിച്ച സമയത്ത്, ബിജെപിയെ ഇപ്പോൾ നയിക്കുന്ന നേതാക്കളെല്ലാം കുട്ടികളായിരുന്നു. ശിവസേനയെ വെല്ലുവിളിക്കാൻ ധൈര്യം കാണിച്ച ബിജെപിയെ പിഴുതെറിയുമെന്നും മുഖപ്രസംഗത്തിൽ മുന്നറിയിപ്പു നല്കി.